2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ലോക മുലയൂട്ടൽ വാരാചരണം 2026

September 10, 2026

Image removed.Image removed.എടവക ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം 2026 സംഘടിപ്പിച്ചു.

ഓഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ മാനന്തവാടി അഡ്മിഷൻ പ്രോജക്ടിന്റെ കീഴിൽ എടവക പഞ്ചായത്ത് ഹാളിൽ വച്ച്  ലോക മുലയൂട്ടൽ വാരാചരണം 2026 സംഘടിപ്പിച്ചു.മുലയൂട്ടലിന്റെ പ്രസക്തിയും  പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ്  പരിപാടിയുടെ ലക്ഷ്യം. ക്ഷേമകാര്യ ചെയർമാൻ തോട്ടത്തിൽ വിനോദ് അധ്യക്ഷനായ ചടങ്ങ് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്  മുസ്തഫ തയ്യുള്ളതിൽ മറ്റ് 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാർ, വാർഡ് മെമ്പർമാർ സി ഡി പി ഒ അഞ്ജു കൃഷ്ണ എടവക, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ അംഗൻവാടി ടീച്ചർമാർ സൂപ്പർവൈസർമാർ   എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ലോക മുലയൂട്ടൽ വാരാചരണം 2026