പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
കെ-സ്മാർട്ട് വഴി ലളിതവും വേഗതയേറിയതുമായ സേവനങ്ങൾ

അപേക്ഷകൾ ഇനി മുതൽ കെ-സ്മാർട്ട് (K-SMART) വഴി മാത്രം

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്,

കേരള സർക്കാരിന്റെ ഡിജിറ്റലൈസേഷൻ നയത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ കെ-സ്മാർട്ട് (K-SMART) സോഫ്റ്റ്‌വെയർ മുഖേനയാണ് നിലവിൽ പഞ്ചായത്തിലെ ഭൂരിഭാഗം സേവനങ്ങളും ലഭ്യമാക്കുന്നത്.

പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും വേഗതയേറിയതുമായ സേവനം ഉറപ്പുവരുത്തുന്നതിനായി, എടവക ഗ്രാമപഞ്ചായത്തിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളുടെ സ്വീകരണത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായി അറിയിക്കുന്നു.

പ്രധാന മാറ്റങ്ങൾ

1. കെ-സ്മാർട്ട് വഴി മാത്രം:
ഗ്രാമപഞ്ചായത്തിലേക്ക് സമർപ്പിക്കുന്ന എല്ലാവിധ അപേക്ഷകളും (വിവിധ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, നികുതികൾ, മറ്റ് പരാതികൾ / അഭ്യർത്ഥനകൾ) ഇനി മുതൽ കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം സ്വീകരിക്കപ്പെടും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സ്വന്തമായോ പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

2. നേരിട്ട് സ്വീകരിക്കുന്നവ (ഓഫ്‌ലൈൻ):
ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഹൗസ് കീപ്പിംഗ് (House Keeping) സംബന്ധമായ കത്തുകൾ / അപേക്ഷകൾ മാത്രമേ ഇനി മുതൽ നേരിട്ട് (Manual ആയി) സ്വീകരിക്കുകയുള്ളൂ.

⚠️ വിവരാവകാശ നിയമം (RTI):
വിവരാവകാശ നിയമപ്രകാരമുള്ള (RTI) അപേക്ഷകൾ നിലവിലുള്ളതുപോലെ നേരിട്ടോ തപാൽ മാർഗ്ഗമായോ സമർപ്പിക്കാവുന്നതാണ്.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ ഫയൽ ചെയ്യുന്ന പഴയ രീതി (Manual Filing) ഒഴിവാക്കി, പൂർണ്ണമായും ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ-സ്മാർട്ട് വഴി അപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ അപേക്ഷകളുടെ നിലവിലെ അവസ്ഥ (Status) എപ്പോൾ വേണമെങ്കിലും ഓൺലൈനായി പരിശോധിക്കാനും സാധിക്കും.

കെ-സ്മാർട്ട് വെബ്‌സൈറ്റ്

https://ksmart.lsgkerala.gov.in/ 

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി പഞ്ചായത്ത് ഓഫീസിലെ ഹെൽപ്പ് ഡെസ്കുമായോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

സേവനങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ വിപ്ലവത്തിനൊപ്പം പങ്കാളികളാവുക