വിഷയം: PMAY, ആവാസ് പ്ലസ് പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റ് അന്തിമമാക്കുന്നതിന് ഗ്രാമസഭ വിളിച്ചുചേർക്കുന്നത് സംബന്ധിച്ച്.
സൂചന: പ്രൊജക്ട് ഡയറക്ടർ, പി.എ.യു. വയനാടിന്റെ 29/06/2026 ലെ കത്ത്.
ഏവർക്കും നമസ്കാരം,
PMAY, ആവാസ് പ്ലസ് 2024 സർവ്വേയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പെർമനന്റ് വെയിറ്റിംഗ് ലിസ്റ്റ് അന്തിമമാക്കുന്നതിന് എടവക ഗ്രാമപഞ്ചായത്തിൽ ഒരു പ്രത്യേക ഗ്രാമസഭ താഴെ പറയുന്ന സമയത്തും സ്ഥലത്തും വെച്ച് ചേരുന്നതാണ്.
യോഗ വിവരങ്ങൾ
📅 തീയതി: 07/07/2026 (ചൊവ്വാഴ്ച)
⏰ സമയം: രാവിലെ 11:00 മണിക്ക്
📍 സ്ഥലം: എടവക ഗ്രാമപഞ്ചായത്ത് ഹാൾ
ഗ്രാമസഭയിലെ പ്രധാന അജണ്ടകൾ
- അർഹതാ മാനദണ്ഡങ്ങൾ വിശദീകരിക്കൽ.
- ഉൾപ്പെടുത്തൽ, ഒഴിവാക്കൽ എന്നിവയ്ക്കുള്ള മുൻഗണനാ മാനദണ്ഡങ്ങൾ വിശദീകരിക്കൽ.
- ഗ്രാമസഭ ശുപാർശയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉൾപ്പെടുത്തി ആവാസ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ.
പങ്കാളിത്തം ഉറപ്പാക്കേണ്ടവർ
- ജനപ്രതിനിധികൾ
- എസ്.സി / എസ്.ടി പ്രെമോട്ടർമാർ
- സി.ഡി.എസ് അംഗങ്ങൾ
- എ.ഡി.എസ് ഭാരവാഹികൾ
- നിർവ്വഹണ ഉദ്യോഗസ്ഥർ
- ആസൂത്രണ സമിതി അംഗങ്ങൾ
- ദാരിദ്ര്യ ലഘുകരണ പട്ടിക ജാതി, പട്ടിക വർഗ്ഗ വർക്കിങ് ഗ്രൂപ്പ് ഭാരവാഹികൾ
പ്രത്യേക ശ്രദ്ധയ്ക്ക്
ഗ്രാമസഭ സമയത്ത് മീറ്റിംഗിന്റെ മൊത്തത്തിലുള്ള കാഴ്ച വ്യക്തമാക്കുന്നതും സമയ വിവരങ്ങൾ ഉൾപ്പെട്ടതുമായ ജിയോടാഗ് ചെയ്ത ഫോട്ടോ എടുക്കേണ്ടതും ഈ ഫോട്ടോ ആവാസ് പ്ലസ് ആപ്പ് വഴി അപ്ലോഡ് ചെയ്യേണ്ടതുമാണ്. അതിനാൽ എല്ലാവരും കൃത്യസമയത്ത് തന്നെ ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.