2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
പാലിയേറ്റീവ് രോഗി ബന്ധു സംഗമം

September 10, 2026

എടവക പഞ്ചായത്തിന്റെയും, എടവക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗി ബന്ധു സംഗമം മാനന്തവാടി പഴശ്ശി പാർക്കിൽ നടന്നത്. ഏറെ നാളായി പുറം ലോകം കാണാതെ രോഗശയ്യയിലും, വീടുകളിലും ജീവിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകാനും, വിഷമങ്ങൾ പങ്കുവെക്കാനും വേണ്ടിയാണ് സംഗമം പഴശ്ശി പാർക്കിലെ തുറന്ന തണലിൽ ഒരുക്കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവ്വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.സി.ഫാസ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാമസ് തയ്യിൽത്തൊടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടിയിലെ ആദ്യ കാല ഡോ. പി. നാരായണൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അപ്പുട്ടനെ പൊന്നാട അണിയിച്ചു ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനോജ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ വിജയൻ, പഞ്ചായത്ത് മെമ്പർ കെ.കെ.മുജീബൻ, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.ആർ. ദീപ് , പാലിയേറ്റീവ് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ളാര ഹാജി തുടങ്ങിയവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.സി.ഫാസ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നോജി വടക്കയിൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പാലിയേറ്റീവ് രോഗികളും അവരുടെ ബന്ധുക്കളും എല്ലാവരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇതിനോടൊപ്പം പാലിയേറ്റീവ് പരിചരണത്തിനായി സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉള്ള പ്രശംസാ പത്രം കൈമാറി. പഴശ്ശിപാർക്കിൽ വെച്ചു നടന്ന ഈ രോഗി ബന്ധുസംഗമം പങ്കെടുത്തവർക്ക് മികച്ച അനുഭവം ആയി മാറി.

പാലിയേറ്റീവ് രോഗി ബന്ധു സംഗമം