ആർ ആർ ടി ടീമിന് ടാർപോളിൻ ഷീറ്റുകൾ കൈമാറി.
September 10, 2026
മഴ കനത്തതോടെ എടവക പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിലെ വീടുകളിൽ ചോർച്ച അടക്കമുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി പഞ്ചായത്ത് ആർ ആർ ടി ടീമിന്
ചുണ്ടമുക്ക് 2/4 ലെ ശിഹാബ് തങ്ങൾ കനിവ് പാലിയേറ്റീവ് റിലീഫ് സെന്റെർ ടാർപോളിൻ ഷീറ്റുകൾ കൈമാറി. റിലീഫ് സെന്ററിന് വേണ്ടി പ്രസിഡന്റ് അഷ്റഫ് കെ. ടി ജനറൽ സെക്രട്ടറി അസറുദ്ദീൻ കല്ലായി എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ, വൈസ് പ്രസിഡണ്ട് മുസ്തഫ തയുള്ളതിൽ, സെക്രട്ടറി ഇഖ്ബാൽ വി കെ, പഞ്ചായത്ത് ആർ ആർ ടി കോഡിനേറ്റർ ഷാനവാസ് എ കെ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. സാമൂഹ്യ സന്നദ്ധ സംഘടനകളും, വ്യാപാരി സമൂഹവും, പൊതുജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാവണമെന്ന് പ്രസിഡണ്ട് അറിയിച്ചു.