2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
കെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം

September 10, 2026

കാലവർഷ കെടുതികൾ നേരിടാൻ   എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന "കെയർ" കമ്യൂണിറ്റി ആൻ്റ് റെഡി നസ് ഇൻ  എടവക പദ്ധതി ജില്ലാ കളർക്ടർ ശ്രീമതി ഡി ആർ മേഘശ്രീ ക്ക് പരിചയപ്പെടുത്തി
എടവക ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജിൽസൺ തൂപ്പുംകര, വൈസ് പ്രസിഡന്റ് മുസ്‌തഫ തയ്യുള്ളതിൽ ആർ ആർ ടി കോഡിനേറ്റർ ഷാനവാസ് എ കെ, പ്രവീൺ രാജഗിരി എന്നിവരാണ് കലക്ടറെ കണ്ടത്.പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമ യാത്രയുടെ അനുഭവങ്ങളിൽ നിന്നാണ് കെയർ എന്ന പദ്ധതി ആരംഭിക്കുന്നത്.  Image removed.Image removed.Image removed.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലക്ക് തന്നെ മാതൃകാപരവും ദീർഘവീക്ഷണത്തോടെയും  ഉള്ള കെയർ പദ്ധതിക്ക് കലക്ടർ പ്രത്യേക അഭിനന്ദനം അറിയിച്ചു

കെയർ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം