എടവകയിൽ ആരോഗ്യ ജാഗ്രത കർമ്മ പരിപാടി
September 10, 2026
ആരോഗ്യ ജാഗ്രത കർമ്മ പരിപാടിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, റെസ്റ്റോറൻ്റ്, ടീസ്റ്റോൾ, ബേക്കറി എന്നീ സ്ഥാപനങ്ങളിലെ സ്ഥാപന ഉടമകൾക്കും, പാചക തൊഴിലാളികൾക്കും ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു. എടവക കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു സ്വാഗതം പറഞ്ഞു. പരിപാടിയിൽ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, പുഷ്പ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ലീല എന്നിവർ സംബന്ധിച്ചു. റിട്ടേർഡ് ടി. എ കെ. എച്ച് സുലൈമാൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഷിഗല്ലാ, മഞ്ഞപ്പിത്തം പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ക്ലാസ് പ്രയോജന പ്രദമായെന്ന് പരിശീലനാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിലെ ഭക്ഷണ ശാലകളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിലുള്ളതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബോധവത്കരണ ക്ലാസ്സ് നടത്തിയത്.![]()