2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

September 10, 2026

എടവക ഗ്രാമപഞ്ചായത്തിൽ  സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
അമൃത സരോവർ പദ്ധതിയുടെ ഭാഗമായി പൈങ്ങാട്ടിരിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സുധാകരൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം  നൽകുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു പതിനേഴാം വാർഡ് മെമ്പർ എംപി വത്സൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ,  സമീൽ സി എച്ച് എന്നിവർ സംസാരിച്ചു. രാവിലെ പഞ്ചായത്തിൽ പതാക ഉയർത്തിയതിനു ശേഷം പൈങ്ങാട്ടിരി അമൃത സരോവർ, പൈങ്ങാട്ടിരി അംഗൻവാടി, സ്കൂൾ, ജി എൽ പി എസ് പള്ളിക്കൽ എന്നിവിടങ്ങളിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രദേശവാസികളും, സ്കൂൾ അംഗൻവാടി കുട്ടികളും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു