2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
മനം നിറച്ച് 'കൂടെ'

September 10, 2026

നം നിറച്ച് 'കൂടെ' ; പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തും ജെസിഐ കൊടുവള്ളിയും ചേർന്ന് എടവക ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് വലിയ കുന്ന് ഉന്നതിയിൽ നടത്തിയ 'കൂടെ' എന്ന പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാ ബാലൻ, വാർഡ് മെമ്പർ അർഷിദ, ഷാനവാസ് എ. കെ., ജെസിഐ പ്രസിഡണ്ട് റഊഫ്, ഭാരവാഹികളായ ഡോ.നാജിദ്, മെഹറൂഫ്, ജാബിർ, റാഷിദ്, നസ്രീൻ, തുടങ്ങിയവർ സംബന്ധിച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന ഊരുകളിൽ, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സംഗീത ഉപകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയവ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ എത്തിക്കുന്ന പദ്ധതിയാണ് 'കൂടെ'.

‘Koode’ Project Inaugurated with a Heartwarming Initiative