2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
എടവക ഇനി ക്ഷയരോഗ മുക്ത പഞ്ചായത്ത്

September 10, 2026

എടവക ഇനി ക്ഷയരോഗ മുക്ത പഞ്ചായത്ത്

മാനന്തവാടി: ക്ഷയരോഗമുക്ത ഭാരതം പരിപാടിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡ് ലഭിച്ചു. വയനാട് ജില്ലാ ക്ഷയരോഗ മുക്ത ഓഫീസിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്.

എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു കെ, ആശാവർക്കർമാർ തുടങ്ങിയവർ ചേർന്ന് ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.

എടവക ഗ്രാമപഞ്ചായത്തിനെ ക്ഷയരോഗ മുക്ത പദവിയിൽ എത്തിക്കാൻ അഹോരാത്രം പരിശ്രമിച്ച മെഡിക്കൽ സംഘം, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ ഉൾപ്പെടെയുള്ള ഏവർക്കും പഞ്ചായത്ത് ഭരണസമിതി അഭിനന്ദനങ്ങളർപ്പിച്ചു.

എടവക ഗ്രാമപഞ്ചായത്ത് • ആരോഗ്യകരമായ സമൂഹത്തിനായി 

 ഇനി ക്ഷയരോഗ മുക്ത പഞ്ചായത്ത്