2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആധാർ ഒതന്‍റിക്കേഷന്‍, ആധാർ-ബാങ്ക് അക്കൌണ്ട് സീഡിംഗ് കൃത്യത വരുത്തണം

September 10, 2026

എടവക ഗ്രാമ പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2026 ഓഗസ്റ്റ് മാസം വിതരണം ചെയ്ത ലിസ്റ്റ് പരിശോധിച്ചപ്പോള്‍. വാർദ്ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, ഭിന്നശേഷിക്കാർക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന വിഹിതം 500 രൂപ ഗുണഭോക്താക്കളുടെ ആധാർ ഒതന്‍റിക്കേഷന്‍, ആധാർ-ബാങ്ക് അക്കൌണ്ട് സീഡിംഗ് വൈരുധ്യം കാരണം അക്കൌണ്ടിലേക്ക് കൈമാറാനായിട്ടില്ല എന്ന് മനസ്സിലായിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫർ മാനദണ്ഡങ്ങള്‍ കർശ്ശനമാക്കിയതിനാലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇത്തരം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമ പഞ്ചായത്ത് വെബ്സൈറ്റിലും, ഓഫീസിലും ലഭ്യമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ബാങ്ക്/അക്ഷയയുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൌണ്ട് സീഡിംഗ് നടത്തേണ്ടതും. ആധാറിന്‍റെ പകർപ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് നല്‍കേണ്ടതുമാണ്.