2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
പുതിയ കെട്ടിട നമ്പർ അറിയിപ്പ്

September 10, 2026

2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു. പുതിയ കെട്ടിടനമ്പർ സംബന്ധിച്ച ഒരു SMS കെട്ടിട ഉടമയുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചിട്ടുണ്ട്. ആയത് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കെട്ടിട നമ്പറില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വാർഡിന്‍റെ ചുമതലയുള്ള ക്ലാർക്ക്മാരെ അറിയിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങൾക്കായി സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും പുതിയ വാർഡിന്‍റെയും കെട്ടിട നമ്പറിന്‍റെയും അടിസ്ഥാനത്തിൽ സമർപ്പിക്കേണ്ടതാണ്.