മഹാത്മാ പുരസ്കാരം -2024-25
എടവക: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച മഹാത്മാ പുരസ്കാരം തളിപ്പറമ്പിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്റെ നേതൃത്വത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങി. 2024-25 സാമ്പത്തിക വർഷം വ്യത്യസ്തങ്ങളായ പ്രവൃത്തികൾ ഏറ്റെടുത്തുകൊണ്ട് 11.12 കോടി രൂപ ചെലവഴിച്ചും 2.047 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിലൂടെ 7.92 കോടി രൂപ കൂലി ഇനത്തിൽ തൊഴിലാളികൾക്ക് നൽകിയും 2.97 കോടി രൂപ മെറ്റീരിയൽ ഇനത്തിലും തനത് വർഷം ചിലവഴിച്ചും 2577 കുടുംബങ്ങൾക്കാണ് ഈ സാമ്പത്തിക വർഷം തൊഴിൽ നൽകാൻ പഞ്ചായത്തിന് കഴിഞ്ഞത്. 1544 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാൻ സാധിച്ചു. മെറ്റീരിയൽസ് ഘടകത്തിൽ 2.97 കോടി രൂപയേയും രൂപ ചിലവഴിച്ചതിൽ 53 റോഡ് 4 കൺവെർട്ട് 7 ഡ്രെയിനേജ് 14 കുളങ്ങൾ തുടങ്ങിയ ഗ്രാമീണ മേഖലയുടെ അടിസ്ഥാന മേഖലയുമായി ബന്ധപ്പെട്ട് സോക്പിറ്റുകൾ കമ്പോസ്റ്റ് പിറ്റ്, മിനി എംസിഎഫുകൾ മുതലായവ നിർമ്മിക്കാനും പഞ്ചായത്തിന് കഴിഞ്ഞു.