2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
ആർദ്ര_കേരള_പുരസ്കാരം

സംസ്ഥാന ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരത്തിൽ എടവക ഗ്രാമപഞ്ചായത്ത് വൻ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.

ആരോഗ്യ മേഖലയിൽ പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള പ്രധാന അംഗീകാരങ്ങൾ താഴെ പറയുന്നവയാണ്:

🏆 ജില്ലയിൽ ഒന്നാം സ്ഥാനം (ആർദ്രകേരളം പുരസ്കാരം)

വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. അവാർഡ് തുകയായി 5 ലക്ഷം രൂപയാണ് പഞ്ചായത്തിന് ലഭിച്ചത്.