ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക. ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.എടവക ഗ്രാമപഞ്ചായത്ത് ആഫീസിൽ, സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി കൊണ്ടും, ഗുണമേന്മാലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചു കൊണ്ടും, പൊതു ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും, സുതാര്യവും സമയബന്ധിതവുമായി നൽകി, അവരുടെ പരിപൂർണ്ണ സംതൃപ്‌തിയും, പഞ്ചായത്തിന്റെ സർവ്വതോന്മുകവുമായ പുരോഗതിയും ഉറപ്പുവരുത്തി, ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് മാറ്റുക. ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ വിഭാവനം ചെയ്തതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യക്ഷേമം, പൊതുജനാരോഗ്യം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവയിലൂന്നിയുള്ള സമഗ്ര പദ്ധതികളും, വിവിധ സർക്കാർ സേവനങ്ങളും സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുക. പൗരാവകാശ രേഖയിൽ വിഭാവനം ചെയ്തിട്ടുള്ള സേവനങ്ങൾ പൂർണ്ണ ഉത്തരവാദിത്തത്തോടെയും സുതാര്യമായും ലഭ്യമാക്കാൻ ഭരണസമിതിയും ജീവനക്കാരും ഒരുമയോടെ പ്രവർത്തിക്കുന്നു. ജനസൗഹൃദപരമായ സമീപനത്തിലൂടെയും കാര്യക്ഷമമായ സേവന വിതരണത്തിലൂടെയും പൊതുജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പാക്കി എടവക ഗ്രാമപഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുക