മഴക്കാല പൂര്‍വ്വ ശുചീകരണം

May 19, 2026

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 15.05.2026 തീയതിയിൽ ചേർന്ന യോഗ തീരുമാന പ്രകാരം 23.05.2026 വ്യാഴാഴ്ച ശുചിത്വ ഹർത്താൽ ആചരിച്ചുകൊണ്ട് പൊതു ശുചീകരണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ് . തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയും കൂട്ടായ നേതൃത്വത്തിൽ ബന്ധപ്പെട്ട മറ്റു വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ ഏകോപനത്തിൽ ജനകീയ പങ്കാളിത്വത്തോട് കൂടി മേൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് . ആയതിനാൽ എടവക ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ, അർദ്ധസർക്കാർ, കേന്ദ്ര സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നീ സ്ഥാപഞങ്ങളുടെ പരിസരം 23.05.2026 (ശനിയാഴ്ച) തീയതിയിൽ ശുചീകരണം നടത്തി ெெஜவ മാലിന്യം ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും, അജൈവ മാലിന്യം ഉറവിടത്തിൽ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ടതാണെന്നും അറിയിക്കുന്നു .

മഴക്കാല പൂര്‍വ്വ ശുചീകരണം