ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭരണ ചരിത്രം

ഭരണചരിത്രം – എടവക ഗ്രാമപഞ്ചായത്ത്

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രാദേശിക ഭരണസംവിധാനങ്ങളുടെ വികസനത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ രൂപീകരിക്കപ്പെട്ടു. ഭരണഘടനയുടെ നാൽപതാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകൾ രൂപീകരിക്കാനും അവയ്ക്ക് സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരങ്ങൾ നൽകാനും നിർദ്ദേശം ലഭിച്ചു.

1957-ൽ ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടു. കേരളത്തിൽ 1960-ലെ കേരള പഞ്ചായത്ത് നിയമപ്രകാരം പഞ്ചായത്തുകൾ നിലവിൽ വന്നു.

എടവക പഞ്ചായത്തിന്റെ തുടക്കം

  • 1964-ൽ എടവക പഞ്ചായത്ത് ഓഫീസ് പാണ്ടിക്കടവിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

  • 1976-ൽ പള്ളിക്കൽ പ്രദേശത്ത് സ്വന്തമായി പഞ്ചായത്ത് ഓഫീസ് സ്ഥാപിച്ചു.

  • 1990-ൽ പഞ്ചായത്തിന്റെ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു.

  • 2006-ൽ സുവർണ്ണ ജൂബിലി സ്മാരകമായി പഞ്ചായത്ത് ഓഫീസ് പുതുക്കിപ്പണിതു.

  • 2008-ൽ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിച്ചു.

പഞ്ചായത്ത് ഭരണസമിതികൾ

കാലയളവ്പ്രസിഡന്റ്വിശദാംശങ്ങൾ
1964പി. കുഞ്ഞിരാമൻ നായർഎടവക പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്
1979ഇ.എം. ശങ്കരൻ മാസ്റ്റർപുതിയ ഭരണസമിതി അധികാരത്തിലെത്തി
1988ഇ.എം. ശങ്കരൻ മാസ്റ്റർ10 വാർഡുകളുള്ള ഭരണസമിതി
1995കെ.ജെ. മത്തായി73-ാം ഭരണഘടന ഭേദഗതിക്കുശേഷമുള്ള ഭരണസമിതി
2000ലില്ലിക്കുട്ടി ടീച്ചർ13 വാർഡുകളുള്ള പഞ്ചായത്ത് ഭരണസമിതി
2005ജസ്റ്റിൻ ബേബിവികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി
2010എച്ച്.ബി. പ്രദീപ് മാസ്റ്റർ19 വാർഡുകളുള്ള ഭരണസമിതി
2015ഉഷാ വിജയൻപട്ടികവർഗ വനിത സംവരണം
2020അഹമ്മദ് കുട്ടി ബ്രാൻ19 വാർഡുകളുള്ള ഭരണസമിതി
2025ഗിരിജ സുധാകരൻനിലവിലെ ഭരണസമിതി

ജനകീയാസൂത്രണവും വികസനവും

1996-ൽ ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചതോടെ എടവക ഗ്രാമപഞ്ചായത്ത് വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൈവരിച്ചു. ഗ്രാമസഭകളുടെ സജീവ പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയും വിവിധ ക്ഷേമ-വികസന പദ്ധതികൾ വിജയകരമായി നടപ്പിലാക്കി.

2011 ലെ സെൻസസ് വിവരങ്ങൾ

വിഭാഗംപുരുഷൻസ്ത്രീആകെ
ജനസംഖ്യ16,80216,86333,665
0-6 വയസ്സ്1,9931,8583,851
പട്ടികജാതി252198450
പട്ടികവർഗ്ഗം2,8082,6045,412
സാക്ഷരർ13,99713,31227,309
നിരക്ഷരർ2,8053,5516,356

അതിരുകള്‍

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന എടവക ഗ്രാമപഞ്ചായത്തിന് 47.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 21 വാർഡുകളുള്ള പഞ്ചായത്തിന്റെ അതിർത്തികൾ:

  • വടക്ക് – മാനന്തവാടി പുഴ, തവിഞ്ഞാൽ പഞ്ചായത്ത്

  • കിഴക്ക് – പനമരം പഞ്ചായത്ത്

  • തെക്ക് – വെള്ളമുണ്ട പഞ്ചായത്ത്

  • പടിഞ്ഞാറ് – തൊണ്ടർനാട് പഞ്ചായത്ത്

എടവക ഗ്രാമപഞ്ചായത്ത്

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രാദേശിക ഭരണം പല സംസ്ഥാനങ്ങളിലും പല തരത്തിലായിരുന്നു തുടക്കത്തിൽ. ഭരണഘടനയുടെ നാൽപതാം അനുച്ഛേദത്തിൽ, സംസ്ഥാനങ്ങൾ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നും അവയ്ക്ക് സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരങ്ങൾ നൽകണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഭരണഘടനയുടെ ഏഴാം പട്ടിക (സംസ്ഥാന ലിസ്റ്റ്) യിൽ അഞ്ചാം ഉൾക്കുറിപ്പായി ഇക്കാര്യം ചേർക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും നിയമങ്ങൾ പാസ്സാക്കിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയും പ്രാദേശിക ഭരണ സംവിധാനം സംബന്ധിച്ചുണ്ടായില്ല.

പഞ്ചായത്ത് രാജ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ താല്പര്യ പ്രകാരം ഇതേക്കുറിച്ച് പഠിക്കാനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ശ്രീ ബൽവന്ത് റായ് മേത്ത (കേന്ദ്ര മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു) യെ 1957-ൽ ചുമതലപ്പെടുത്തി. 1958-ൽ കമ്മിറ്റിയുടെ റിപ്പോർട്ട് ദേശീയ വികസന കൗൺസിൽ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് രാജ് സംവിധാനം, 1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂരിൽ, ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവായി ബൽവന്ത് റായ് മേത്ത പിൽക്കാലത്ത് അറിയപ്പെട്ടു. കേരളത്തിൽ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്നു.

തിരുവിതാംകൂർ, കൊച്ചി, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ എന്നിങ്ങനെ വ്യത്യസ്ത തദ്ദേശഭരണ സംവിധാനമായിരുന്നു കേരളത്തിൽ സ്വാതന്ത്ര്യത്തിനു മുൻപും 1960 വരെയും ഉണ്ടായിരുന്നത്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിൽ പെട്ടതായിരുന്നു എടവക ഉൾക്കൊള്ളുന്ന വയനാട്. മലബാർ ജില്ലയും ഉൾപ്പെടുന്ന മദ്രാസ് സംസ്ഥാനത്തിലെ പ്രാദേശിക ഭരണം, ഒട്ടു മിക്ക ജില്ലകളിലും ഡിസ്ട്രിക്ട് ബോർഡുകളുടെ കീഴിലായിരുന്നു.

1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ സംയോജിപ്പിച്ച് കേരളം നിലവിൽ വരികയും 1957-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ പോലെ, കേരളത്തിലും പഞ്ചായത്തുകൾ രൂപപ്പെടുത്തുകയും നിയമസഭയിൽ ഇതിനായി നിയമം പാസ്സാക്കുകയും ചെയ്തു. 1960-ലെ കേരള പഞ്ചായത്ത് നിയമപ്രകാരം നിലവിൽ വന്ന പഞ്ചായത്തുകൾ സ്പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം തുടങ്ങിയത്. 1963 നവംബർ, ഡിസംബർ മാസങ്ങളിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടന്നത്. 1964 ജനുവരി ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വന്നു.

എടവക പഞ്ചായത്തിന്റെ പ്രാദേശിക ഭരണത്തിന് ആദ്യം നേതൃത്വം നൽകിയത് ശ്രീ പി. കുഞ്ഞിരാമൻ നായർ പ്രഡിഡന്റായ ഭരണസമിതിയായിരുന്നു. വൈസ് പ്രസിഡന്റായി ശ്രീ ടി.എസ്. പരമേശ്വര അയ്യരും അംഗങ്ങളായി എ. ശങ്കരൻ നമ്പ്യാർ, മുഞ്ഞനാട്ട് പൈലി, പി.ഇ. ഗോപാലൻ, പൂളക്കൽ വെള്ളൻ, ശ്രീമതി പി.സി. ദേവകി അമ്മ എന്നിവരും. ശ്രീമതി ദേവകി അമ്മ നോമിനേഷൻ അംഗമായിരുന്നു. പല പ്രാവശ്യം ഭരണസമിതിയുടെ കാലാവധി സർക്കാർ നീട്ടി കൊടുക്കുകയും 1979 ജനുവരി 31 വരെ ഈ ഭരണസമിതി തുടരുകയും ചെയ്തു.

1964 - ആലി ഹസ്സൻ മൊയ്തു എന്നയാളുടെ പാണ്ടിക്കടവിലുള്ള വാടക കെട്ടിടത്തിൽ എടവക പഞ്ചായത്ത് ഓഫീസ് പ്രവർത്തനം തുടങ്ങി

29.05.1976 - ചാലിയാടൻ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നൽകിയ പള്ളിക്കലിന്റെ പത്തു സെന്റ് സ്ഥലത്ത് സ്വന്തം ഓഫീസ് തദ്ദേശഭരണ വകുപ്പ് മന്ത്രി ശ്രീ അവുക്കാദർ കുട്ടി നഹ ഉദ്ഘാടനം ചെയ്തു.

1979 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതികൾ അധികാരത്തിലെത്തി. ശ്രീ ഇ.എം. ശങ്കരൻ മാസ്റ്റർ പ്രസിഡന്റായും ശ്രീ വി. ഇബ്രാഹിം വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഭരണസമിതിയിൽ ആകെ ഒൻപത് അംഗങ്ങൾ ഉണ്ടായിരുന്നു. സർവ്വശ്രീ എം.എൻ. ശംഭു മാസ്റ്റർ, ഒ.ടി. കുഞ്ഞനന്തൻ നമ്പ്യാർ, എ.എം. കുഞ്ഞിരാമൻ, വി. കുഞ്ഞിക്കോയ, തുറക്ക തറുവൈ, ചെറിയ രാമൻ, ശ്രീമതി സി.യു. ഏലമ്മ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. 18.10.1984 വരെ ഈ ഭരണസമിതി തുടർന്നു. കേരളത്തിലെ മറ്റു പഞ്ചായത്തുകളെ പോലെ, തുടർന്ന് 01.02.1988 വരെ എടവക പഞ്ചായത്തിലും അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. താലൂക്ക് പഞ്ചായത്ത് ഓഫീസറായിരുന്നു അഡ്മിനിസ്ട്രേറ്റർ.

1988-ലെ തിരഞ്ഞെടുപ്പിൽ എടവക പഞ്ചായത്തിൽ പത്തു വാർഡുകളുണ്ടായിരുന്നു. പുതിയ ഭരണസമിതിയിൽ ശ്രീ ഇ.എം. ശങ്കരൻ മാസ്റ്ററെ പ്രസിഡന്റായും ശ്രീമതി സി.യു. ഏലമ്മയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ ഭരണസമിതിയിലെ മറ്റംഗങ്ങൾ ശ്രീമതി മേരി ജോൺ, സർവ്വശ്രീ ഒ.ടി. കുഞ്ഞനന്തൻ നമ്പ്യാർ, കെ. ബാലകൃഷ്ണൻ, എ.എം. കുഞ്ഞിരാമൻ, മൂടമ്പത്ത് മുഹമ്മദ്, കെ.കെ. വെള്ളൻ, കെ.ടി. പ്രകാശ്, അണിയാരത്ത് അഹമ്മദ് എന്നിവരായിരുന്നു. 10.02.1994-ന് പഞ്ചായത്ത് ഭരണസമിതികളെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളാക്കി മാറ്റുകയും തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ തുടരാനനുവദിക്കുകയും ചെയ്തു.

13.01.1990 - പഞ്ചായത്തിന്റെ സാംസ്കാരിക നിലയം വിദ്യുച്ഛക്തി, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ ടി. ശിവദാസമേനോൻ ഉദ്ഘാടനം ചെയ്തു.

നാമമാത്രമായ വിഭവ സ്രോതസ്സുകളും പരിമിതമായ വിധത്തിലുള്ള പൊതു, സാമ്പത്തിക അധികാരങ്ങളും മാത്രമായിരുന്നു 1960-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിൽ പഞ്ചായത്തുകൾക്ക് നൽകിയിരുന്നത്. ഗ്രാമ തലത്തിൽ മാത്രമാണ് ഇക്കാലയളവിൽ പഞ്ചായത്ത് സംവിധാനം ഉണ്ടായിരുന്നത്.

ഭരണചരിത്രം – എടവക ഗ്രാമപഞ്ചായത്ത്

1993-ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാ ഭേദഗതികളുടെ ഭാഗമായി, 1994-ൽ കേരള നിയമസഭ പാസ്സാക്കിയ കേരള പഞ്ചായത്ത് രാജ്/മുനിസിപ്പൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും നഗരസഭകളും ഇപ്പോൾ പ്രവർത്തിക്കുന്നത്.

1994-ലെ പഞ്ചായത്ത് രാജ് നിയമത്തിനനുസരിച്ച് 1995 സെപ്റ്റംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ 1995 ഒക്ടോബർ രണ്ടിന് അധികാരത്തിലെത്തിയ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ ചുമതലകളും അധികാരങ്ങളും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ എടവക ഗ്രാമ പഞ്ചായത്തിൽ അധികാരത്തിലെത്തിയത് ശ്രീ. കെ.ജെ. മത്തായി നേതൃത്വം നൽകിയ ഭരണസമിതി ആയിരുന്നു. പ്രസിഡന്റായ ശ്രീ മത്തായിക്ക് പുറമെ താഴെ പറയുന്നവരായിരുന്നു മറ്റ് പത്ത് അംഗങ്ങൾ.

  1. ശ്രീ ലൂക്കൻ പോക്കർ (വൈസ് പ്രസിഡണ്ട്)

  2. ശ്രീ രാജൻ കൊള്ളിയിൽ (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)

  3. ശ്രീമതി മേരി ജോസ്

  4. ശ്രീമതി ലീല കൃഷ്ണൻ

  5. ശ്രീമതി സിന്ധു കുഴിവേലി

  6. ശ്രീമതി ലില്ലിക്കുട്ടി ടീച്ചർ

  7. ശ്രീ ഇ.എം. ശങ്കരൻ മാസ്റ്റർ

  8. ശ്രീ കെ.ടി. പ്രകാശ്

  9. ശ്രീ ഇല്ലിക്കൽ തോമസ്

  10. ശ്രീ ജസ്റ്റിൻ ബേബി

     

1997-ൽ ഈ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടർന്ന് ശ്രീ ഇ.എം. ശങ്കരൻ മാസ്റ്റർ പ്രസിഡണ്ടായും ശ്രീ ഇല്ലിക്കൽ തോമസ് വൈസ് പ്രസിഡണ്ടായും ശ്രീ ജസ്റ്റിൻ ബേബി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പുതിയ ഭരണസമിതി ചുമതലയേറ്റു. 2000 സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഈ ഭരണസമിതി തുടർന്നു. സെൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് നിയമത്തിന് ഇതിനിടെ ഭേദഗതി വരുത്തിയിരുന്നു.

ശ്രീമതി ലില്ലിക്കുട്ടി ടീച്ചർ പ്രസിഡണ്ടായി 2000 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പുതിയ ഭരണസമിതി എടവക ഗ്രാമ പഞ്ചായത്തിന്റെ ചുമതല ഏറ്റെടുത്തു. പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം പതിമൂന്നായി ഉയർന്നിരുന്നു. ഭരണസമിതിയിലെ മറ്റംഗങ്ങൾ താഴെ പറയുന്ന വരായിരുന്നു.

  1. ശ്രീമതി സി.എച്ച്. ലൈല, വൈസ് പ്രസിഡണ്ട്

  2. ശ്രീ പി.എ. ജോർജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസനം

  3. ശ്രീ എച്ച്.ബി. പ്രദീപ് മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യം

  4. ശ്രീ കെ.ആർ. ജയപ്രകാശ്

  5. ശ്രീ കെ.ടി. പ്രകാശ്

  6. ശ്രീ കെ. മുരളീധരൻ

  7. ശ്രീ ബിജു ഫിലിപ്പ്

  8. ശ്രീ രാജൻ കൊല്ലിയിൽ

  9. ശ്രീ ഇല്ലിക്കൽ തോമസ്

  10. ശ്രീമതി സഫിയ ഉസ്മാൻ

  11. ശ്രീമതി അവറാൻ ആമിന

  12. ശ്രീമതി സുഭദ്ര കാഞ്ഞിരമൻ

2005 സെപ്റ്റംബറിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പു നടന്നു. അതിനനുസരിച്ച് 2005 ഒക്ടോബർ രണ്ടിന് പുതിയ ഭരണസമിതി ചുമതലയേറ്റു. താഴെ പറയുന്നവരായിരുന്നു അന്നത്തെ ഭരണസമിതി.

 

  1. ശ്രീ ജസ്റ്റിൻ ബേബി, പ്രസിഡണ്ട്

  2. ശ്രീ കെ.ടി. പ്രകാശ്, വൈസ് പ്രസിഡണ്ട്

  3. ശ്രീ കെ.ആർ. ജയപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസനം

  4. ശ്രീമതി ബീന സജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യം

  5. ശ്രീമതി ജെസ്സി ഷാജി

  6. ശ്രീമതി ഗിരിജ സുധാകരൻ

  7. ശ്രീമതി ആമിന അവറാൻ

  8. ശ്രീമതി സഫിയ ഉസ്മാൻ

  9. ശ്രീമതി അജിത മോഹൻ

  10. ശ്രീ ചന്തു പൂളക്കൽ

  11. ശ്രീ ജിൽസൺ തൂപ്പുംകര

  12. ശ്രീ സി.വി. വർഗ്ഗീസ്

  13. ശ്രീ കെ.ആർ. ബാബുരാജ്

  14. ശ്രീ മനു കുഴിവേലി

  15. ശ്രീ തോമസ് വന്മേലിൽ

  16. ശ്രീ നജീബ് മണ്ണാർ

  17. ശ്രീ എം.കെ. ജയപ്രകാശ്

ഈ ഭരണസമിതിയുടെ കാലത്ത് 09.2006 മുതൽ ശ്രീ കെ.ആർ. ജയപ്രകാശ് വൈസ് പ്രസിഡണ്ടിന്റേയും ശ്രീ മനു കുഴിവേലി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റേയും ശ്രീമതി അജിത മോഹൻ, ശ്രീമതി ഗിരിജ സുധാകരൻ എന്നിവർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റേയും ചുമതല വഹിച്ചു. എട്ടാം വാർഡ് അംഗമായിരുന്ന ശ്രീ ചന്തു പൂളക്കൽ 22.07.2010-ന് മരണമടഞ്ഞു. ഭരണസമിതിയുടെ കാലാവധി തീരാൻ ആറു മാസത്തിൽ കുറഞ്ഞ കാലം മാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നതിനാൽ ഈ വാർഡിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായില്ല.

00.00.2006 - സുവർണ്ണ ജൂബിലി സ്മാരകമായി പുതുക്കിപ്പണിത പഞ്ചായത്ത് ഓഫീസ് തദ്ദേശഭരണ വകുപ്പ് മന്ത്രി ശ്രീ പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

00.00.2008 - ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, എടവക പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് പ്രവർത്തനം എന്നിവ ഉദ്ഘാടനം ചെയ്തു.

2010 ഒക്ടോബർ ഒന്നിന് ഭരണസമിതിയുടെ അഞ്ചു വർഷ കാലാവധി അവസാനിച്ചതിനാൽ, തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി നിലവിൽ വരുന്നതുവരെ പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കായിരുന്നു ഭരണ ചുമതല (2010 ഒക്ടോബർ 02 മുതൽ 31 വരെ).

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള 2010-ലെ പൊതു തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും എടവക ഗ്രാമ പഞ്ചായത്തിന്റെ അംഗസംഖ്യ പത്തൊൻപതായും, 2009-ലെ പഞ്ചായത്ത് രാജ് നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം വനിതകൾക്ക് സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണം അമ്പതു ശതമാനമായും (എടവകയിൽ പത്തൊൻപതിൽ പത്ത്) ഉയർന്നിരുന്നു. അതേ പോലെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ എണ്ണം നാലായും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ സ്ഥാനം വനിതകൾക്ക് അമ്പതു ശതമാനമായും ഉയർത്തപ്പെട്ടു. 2010 ഒക്ടോബറിലെ പൊതു തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട താഴെ പറയുന്നവരടങ്ങുന്ന ഭരണസമിതി 2010 ലെ കേരള പിറവി ദിനത്തിൽ (വയനാടിന്റെയും പിറവി ദിനം) ചുമതലയേറ്റു.

  1. ശ്രീ എച്ച്.ബി. പ്രദീപ് മാസ്റ്റർ, പ്രസിഡണ്ട്

  2. ശ്രീമതി ആമിന അവറാൻ, വൈസ് പ്രസിഡണ്ട്

  3. ശ്രീ കൊല്ലിയിൽ രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വികസനം

  4. ശ്രീമതി സി.എച്ച്. ലൈല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ക്ഷേമകാര്യം

  5. ശ്രീ ജോർജ്ജ് പടകൂട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യവും വിദ്യാഭ്യാസവും

  6. ശ്രീമതി മിനി തുളസീധരൻ

  7. ശ്രീമതി ബിന്ദു അണ്ണൻ

  8. ശ്രീമതി ജെൻസി ബിനോയ്

  9. ശ്രീമതി കെ. ഷറഫുന്നിസ

  10. ശ്രീമതി അഡ്വ. എൽബി മാത്യു

  11. ശ്രീമതി ഹഫ്സത്ത് പൊയിലൻ

  12. ശ്രീമതി ലീല ബാലൻ

  13. ശ്രീമതി ബിന്ദു ജോൺ

  14. ശ്രീ എൻ. ശ്രീജിത്ത്

  15. ശ്രീ ജസ്റ്റിൻ ബേബി

  16. ശ്രീ ജോയ് പി. കുരിശിങ്കൽ

  17. ശ്രീ കെ.എൽ. ചാക്കോച്ചൻ

  18. ശ്രീ ടി. മമ്മൂട്ടി

  19. ശ്രീ മനു കുഴിവേലി

ഭരണസമിതിയുടെ കാലാവധി 2015 നവംബറില്‍ അവസാനിച്ചതിനാൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, അഗ്രികൾച്ചർ ഓഫീസർ എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണസമിതിയുടെ ചുമതല  വഹിച്ചു.

2015 നവംബർ ഒന്നിന് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2015-2020 കാലയളവിലെ പ്രസിഡണ്ട് പദവി പട്ടികവർഗ്ഗ വനിതയ്ക്കായി സംവരണം ചെയ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ ഒന്നാം വാർഡായ ഒരപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഉഷാ വിജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ അംഗങ്ങൾ താഴെ പറയുന്നവരാണ്.

ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ (2015-2020):

ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ (2015-2020)

ക്രമ നം.ജനപ്രതിനിധിയുടെ പേര്സ്ഥാനംതിരഞ്ഞെടുക്കപ്പെട്ട വാർഡിന്റെ പേരും നമ്പരും
1ശ്രീമതി ഉഷാ വിജയൻപ്രസിഡണ്ട്01. ഒരപ്പ്
2ശ്രീ നജുമുദ്ദീൻ മൂടമ്പത്ത്വൈസ് പ്രസിഡണ്ട്06. പൈങ്ങാട്ടിരി
3ശ്രീമതി ആമിന അവറാൻചെയർ പേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി16. പള്ളിക്കൽ
4ശ്രീ ജിൽസൺ രൂപുകരചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി09. ചെറുവയൽ
5ശ്രീമതി ആഷാമെജോചെയർ പേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി02. എള്ളുമന്ദം
6ശ്രീമതി ഒ. സുനിതഅംഗം03. ഒഴക്കോടി
7ശ്രീ കെ.ആർ. ജയപ്രകാശ്അംഗം04. പാണ്ടിക്കടവ്
8ശ്രീമതി ഷൈനി ജോർജ്ജ്അംഗം05. ചാമപ്പാടിപ്പൊയിൽ
9ശ്രീ സി.സി. ജോൺഅംഗം07. പായോട്
10ശ്രീമതി കെ.കെ. അംബുജാക്ഷിഅംഗം08. ദ്വാരക
11ശ്രീമതി ഇന്ദിര പ്രേമചന്ദ്രൻഅംഗം10. കമ്മന
12ശ്രീമതി ഫിലോമിന ലൂയിസ്അംഗം11. പുലിക്കാട്
13ശ്രീമതി സുബൈദ പുളിയോട്ടിയിൽഅംഗം12. പീച്ചങ്കോട്
14ശ്രീമതി ഷീല കമലഹാസനൻഅംഗം13. തോണിച്ചാല്‍
15ശ്രീ പി.ആർ. വെള്ളൻഅംഗം14. പാലമുക്ക്
16ശ്രീ മനു ജി കുഴിവേലിഅംഗം15. കുന്നമംഗലം
17ശ്രീ നജീബ് മണ്ണാർഅംഗം17. കല്ലോടി
18ശ്രീ ബിനു കുന്നത്ത്അംഗം18. അയിലമൂല
19ശ്രീ എം.കെ. ജയപ്രകാശ്അംഗം19. വാളേരി

 ഭരണസമിതിയുടെ കാലാവധി 2021 നവംബർ 11ന് അവസാനിച്ചതിനാൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, അഗ്രികൾച്ചർ ഓഫീസർ എന്നിവരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണസമിതിയുടെ ചുമതല നവംബർ 12 മുതൽ 2025 ഡിസംബര്‍ വരെ വഹിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് - 2020

വാര്‍ഡ് നമ്പര്‍വാര്‍ഡിൻറെ പേര്മെമ്പര്‍മാര്‍സ്ഥാനംപാര്‍ട്ടിസംവരണം
1ഒരപ്പ്ജോര്‍ജ്ജ് പടക്കൂട്ടില്‍മെമ്പര്‍ഐ.എന്‍.സിജനറല്‍
2എള്ളൂമന്ദംഎച്ച് ബി പ്രദീപ് മാസ്റ്റര്‍പ്രസിഡന്‍റ് / മെമ്പര്‍ഐ.എന്‍.സിജനറല്‍
3ഒഴക്കോടിഗിരിജ സുധാകരന്‍വൈസ് പ്രസിഡന്‍റ് / മെമ്പര്‍ഐ.എന്‍.സിവനിത
4പാണ്ടിക്കടവ്മിനി തുളസീധരന്‍മെമ്പര്‍സി.പി.ഐ (എം)വനിത
5ചാമാടിപ്പൊയില്‍വിനോദ് തോട്ടത്തില്‍മെമ്പര്‍ഐ.എന്‍.സിജനറല്‍
6പൈങ്ങാട്ടിരിസുജാത സി.സിമെമ്പര്‍ഐ യു എം.എല്‍എസ്‌ ടി വനിത
7പായോട്ലിസി ജോണ്‍മെമ്പര്‍സി.പി.ഐ (എം)വനിത
8ദ്വാരകഎം.പി വത്സന്‍മെമ്പര്‍സി.PI.ഐ (എം)ജനറല്‍
9ചെറുവയല്‍ജെന്‍സി ബിനോയ്മെമ്പര്‍ഐ.എന്‍.സിവനിത
10കമ്മനസന്തോഷ് സി.എംമെമ്പര്‍സി.പി.ഐ (എം)ജനറല്‍
11പുലിക്കാട്ഷില്‍സണ്‍ മാത്യുമെമ്പര്‍ഐ.എന്‍.സിജനറല്‍
12പീച്ചങ്കോട്ശിഹാബൂദ്ദീന്‍ ആയാത്ത്മെമ്പര്‍ഐ യു എം.എല്‍ജനറല്‍
13തോണിച്ചാല്‍എം.കെ ബാബുരാജ്മെമ്പര്‍സി.പി.ഐ (എം)എസ്‌ ടി
14പാലമുക്ക്ഷറഫുനിസമെമ്പര്‍സി.പി.ഐ (എം)വനിത
15കുന്ദമംഗലംസുമിത്ര ബാബൂമെമ്പര്‍സി.പി.ഐ (എം)വനിത
16പള്ളിക്കല്‍അഹമ്മദ് കുട്ടി ബ്രാന്‍പ്രസിഡന്‍റ് /മെമ്പര്‍ഐ യു എം.എല്‍ജനറല്‍
17കല്ലോടിജംസീറ ശിഹാബ്വൈസ് പ്രസിഡന്‍റ് / മെമ്പര്‍ഐ യു എം.എല്‍വനിത
18അയിലമൂലലതാ വിജയന്‍മെമ്പര്‍സി.പി.ഐ (എം)വനിത
19വളേരിഉഷ വിജയന്‍മെമ്പര്‍ഐ.എന്‍.സിഎസ്‌ ടി വനിത

ഭരണസമിതിയുടെ കാലാവധി 2025 ഡിസംബറി   വരെ വഹിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് - 2025

ക്രമ നമ്പര്‍പേര്വാർഡ് നമ്പർപദവിഫോണ്‍ നമ്പര്‍
1ഗിരിജ സുധാകരന്‍04-ഒഴക്കോടിപ്രസിഡന്‍റ്9847588472
9496048310
2മുസ്ത്ഫ05-പാണ്ടിക്കടവ്വൈസ് പ്രസിഡന്‍റ്9961470976
8281010694
3സുബൈദ തോക്കന്‍14-പീച്ചങ്കോട്ചെയർപേഴ്സണ്‍
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി
8129336637
4വിനോദ് തോട്ടത്തില്‍08-പായോട്ചെയര്‍മാന്‍
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
9947376710
5ലീല ബാലന്‍19-കല്ലോടിചെയർപേഴ്സണ്‍
ആരോഗ്യവും വിദ്യഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി
7025706245
6വത്സ ജോസ്01-ഒരപ്പ്മെമ്പര്‍9745154514
7ഗോള്‍ഡ ജിമ്മി02-എള്ളുമന്ദംമെമ്പര്‍7025616206
8ജംസീറ ഷിഹാബ്03-വീട്ടിച്ചാല്‍മെമ്പര്‍6238554617
9അസ്മില ആയങ്കി06-ചാമാടിപൊയില്‍മെമ്പര്‍9946307765
9846285224
10ലത്തീഫ് നടുക്കണ്ടി07-പൈങ്ങാട്ടിരിമെമ്പര്‍9747531450
11അംബുജാക്ഷി കെ.കെ09-തോണിച്ചാല്‍മെമ്പര്‍9544331050
12സി.ആര്‍ രമേശന്‍10-ചെറുവയല്‍മെമ്പര്‍9605516775
13ദീപ ദേവി ഒ എം11-കമ്മനമെമ്പര്‍9961608445
14ജെസി തോമസ്12-പുലിക്കാട്മെമ്പര്‍6238756824
15സറീന വി13-ദ്വാരകമെമ്പര്‍9605765587
16ഷിൽസൺ മാത്യു15-കുന്ദമംഗലംമെമ്പര്‍9495641391
17കെ മുരളീധരൻ16-പുതിയിടംകുന്ന്മെമ്പര്‍9562941579
18എം പി വത്സൻ17-പാലമുക്ക്മെമ്പര്‍9744802074
19ഹര്‍ഷിത പി.എസ്18-പള്ളിക്കല്‍മെമ്പര്‍7902533582
20ജോര്‍ജ്ജ് പടകൂട്ടില്‍20-അയിലമൂലമെമ്പര്‍9207105461
21എം കെ ജയപ്രകാശ്21-വാളേരിമെമ്പര്‍9747506221

 

അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും

എടവക പഞ്ചായത്തിന്റെ പിറവി മുതൽ ഇങ്ങോട്ട് പരിശോധിച്ചാൽ നിലവിലുള്ളത് ഒൻപതാമത് ഭരണസമിതിയാണ് (1995-2000 കാലഘട്ടത്തിൽ ശ്രീ കെ.ജെ. മത്തായിയും ശ്രീ ഇ.എം. ശങ്കരൻ മാസ്റ്ററും പ്രസിഡണ്ടുമാരായിരുന്നു).

എടവകയുടെ കാലോചിതമായ പുരോഗതി, മുൻകാലങ്ങളിൽ ഭരണസാരഥ്യം വഹിച്ചിരുന്ന മുഴുവൻ അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റേയും കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരുമയുടേയും പരിണിത ഫലമാണ്.

പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ ജീവനക്കാരുടേയും ജനകീയാസൂത്രണ കാലയളവിലെ നിർവ്വഹണ ഉദ്യോഗസ്ഥരുടേയും ശ്രമങ്ങൾ ശ്ലാഘനീയമാണ്.

അധികാര വികേന്ദ്രീകരണവും, ജനകീയാസൂത്രണവും

അധികാര വികേന്ദ്രീകരണത്തിലൂടെ, അതു വരെ നിലനിന്നിരുന്ന മുഴുവൻ വികസന, ക്ഷേമ സങ്കല്പങ്ങളേയും പൊളിച്ചെഴുതുകയും പ്രാദേശികതലത്തിൽ വികസനപ്ലാനുകൾക്ക് രൂപം നൽകുന്നതിനും സാക്ഷാത്കരിക്കുന്നതിനും പ്രാദേശിക സർക്കാരുകൾക്ക് അധികാരവും ചുമതലയും നൽകുകയും ചെയ്ത വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് 1995ലെ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അംഗങ്ങൾ പ്രവേശിച്ചത്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളിൽ പഞ്ചായത്ത് അംഗങ്ങളെ കാത്തിരുന്നത് അന്നേവരെ കേരളത്തിൽ (ഇന്ത്യയിലും) നിലനിന്നിരുന്ന പഞ്ചായത്ത് സംവിധാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ഭരണരീതിയായിരുന്നു.

നിയമസഭ പാസ്സാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ രീതിയിലുള്ള അധികാര കൈമാറ്റമാണ് കേരളത്തിൽ നടന്നത്. തുടക്കമെന്ന നിലയിൽ ധാരാളം പോരായ്മകളും ഒപ്പമുണ്ടായിരുന്നെങ്കിലും വികസനോന്മുഖമായ ഒരു മാറ്റത്തിനാണ് പുതിയ ഭരണസമിതികൾ നേതൃത്വം നൽകിയത്.

പ്രാദേശിക ഭരണ സംവിധാനത്തിലൂടെ സമൂലമായ ഒരു സാമൂഹ്യമാറ്റത്തിന് ഇടവരുത്തിയത് 1996 ആഗസ്റ്റ് 17ന് തിരുവനന്തപുരം നായനാർ ഭവനത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഇ.കെ. നായനാറും പ്രതിപക്ഷ നേതാവ് ശ്രീ എ.കെ. ആന്റണിയും ചേർന്ന് തിരി കൊളുത്തിയ ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു.

ജനകീയാസൂത്രണത്തിന്റെ ബാലപാഠങ്ങൾ സ്വയം പഠിച്ചും സമൂഹത്തെ പഠിപ്പിച്ചും ക്ഷേമ, വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയും എടവക ഗ്രാമ പഞ്ചായത്തും വികസന പാതയിലേക്ക് നടന്നു കയറി.

വികസന സ്വപ്നങ്ങളും ജനപങ്കാളിത്തവും

പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേറുവാനാവശ്യമായ മുന്നൊരുക്കങ്ങൾക്കായി കക്ഷി രാഷ്ട്രീയ, ജാതി മതഭേദമില്ലാതെയുള്ള വലിയൊരു സമൂഹം മുന്നിട്ടിറങ്ങി.

ആസൂത്രണത്തിനാവശ്യമായ അടിസ്ഥാന വിവരങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് വിവിധ ഓഫീസുകൾ കയറിയിറങ്ങിയും വിവര ശേഖരണത്തിന്റേയും (Transect Walk) ഡാറ്റ ശേഖരണത്തിനുമായി ഗ്രാമസഭകളുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം പ്രവർത്തനങ്ങൾ നടന്നു.

ഏകോപിപ്പിക്കുന്നതിനും പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റുമായി മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ അക്ഷീണ പരിശ്രമം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് കാലാകാലങ്ങളിൽ പഞ്ചായത്ത് നയിച്ച ഭരണസമിതികൾ ക്രിയാത്മകമായ നേതൃത്വം നൽകി.

1996ൽ ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ, യാതൊരു വിധ മുൻപരിചയവുമില്ലാതെ ആസൂത്രണ, നിർവ്വഹണ മേഖലകളിലേക്ക് കടന്നു വന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രവർത്തന മികവ്, കേരളത്തിന്റെ വികസന മേഖലയിലെന്നതു പോലെ, എടവകയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നതിനും സാക്ഷാത്കരിക്കുന്നതിനും വളരെയധികം സഹായകരമായിത്തീർന്നു.