ലോക നാളീകേര ദിനാഘോഷം നടത്തി
September 10, 2026
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ലോക നാളികേരള ദിനാഘോഷത്തിന്റെ എടവക ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എള്ളുമന്ദം എ എൻ എം യുപി സ്കൂളിൽ വാർഡ് മെമ്പർ ഗോൾഡ ഷിനോജും ഈ വർഷത്തെ മികച്ച കുട്ടി കർഷക അവാർഡ് നേടിയ കുമാരി അഭിരാമി എന്നിവർ ചേർന്ന് നിർവഹിച്ചു. കൃഷി ഓഫീസർ സുനിൽ കെ ജി കേര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പിടിഎ പ്രസിഡണ്ട് നാസർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ വിപിൻ സി കെ , സ്കൂൾ മാനേജർ അനന്തറാം സ്കൂൾ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ഹംസ മാസ്റ്റർ,സോന ജോസ് , ശ്രീമതി സിന്ധു പഞ്ചായത്ത് കോഡിനേറ്റർ പ്രവീൺ രാജഗിരി മറ്റ് അധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പഠനേതര വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയമാണ് എ എൻ എം യു പി സ്കൂൾ.