2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
എടവക ഗ്രാമപഞ്ചായത്ത് അറിയിപ്പ്

September 10, 2026

  • പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, പൊതുവഴികളിലെയും പൊതുസ്ഥലങ്ങളിലെയും ഗതാഗതം സുഗമമാക്കുന്നതിനുമായി അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണം.

  • ചാഞ്ഞുനിൽക്കുന്നതോ ഉണങ്ങിയതോ അപകടസാധ്യത സൃഷ്ടിക്കുന്നതോ ആയ മരങ്ങളും മരക്കൊമ്പുകളും ഉടൻ സുരക്ഷിതമായി മുറിച്ചു മാറ്റുകയോ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയോ വേണം.

  • പൊതുവഴികളും പൊതു റോഡുകളും അവയുടെ പുറമ്പോക്ക് സ്ഥലങ്ങളിലും കയ്യേറി പുൽ കൃഷി, പച്ചക്കറി കൃഷി, പൂച്ചെടികൾ, അലങ്കാരച്ചെടികൾ, മറ്റ് സസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിക്കുകയോ, ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും തടസ്സമുണ്ടാകുന്ന രീതിയിലുള്ള മറ്റ് തടസ്സങ്ങളോ നിർമ്മിതികളോ ഉടനടി നീക്കം ചെയ്യേണ്ടതാണ്.

  • പൊതുജനങ്ങൾക്ക് അപകടമോ ഗതാഗത തടസ്സമോ സൃഷ്ടിക്കുന്ന മറ്റ് വസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ, അനധികൃത പരസ്യ ബോർഡുകൾ ബാനറുകൾ തുടങ്ങിയവയും ഉടൻ നീക്കം ചെയ്ത് പൊതുസുരക്ഷ ഉറപ്പാക്കണം.

  • ഈ അറിയിപ്പിന് ശേഷവും നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ പൊതുജനങ്ങൾക്ക് അപകടമോ ഗതാഗത തടസ്സമോ സൃഷ്ടിക്കുന്ന സാഹചര്യം തുടരുകയോ ചെയ്താൽ, ബന്ധപ്പെട്ട നിയമപ്രകാരമുള്ള കർശന പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

1