2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
സ്വാസ്ഥ്യം 2026; കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും നടത്തി

September 10, 2026

കുടുംബശ്രീ മിഷൻ വയനാട് ആയുഷ് മിഷൻ എഫ്എച്ച്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി സ്വാസ്ഥ്യം 2026 കർക്കിടക ഫെസ്റ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മാറുന്ന ഭക്ഷണക്രമവും കർക്കിടകത്തിൽ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, അന്യം നിന്നുപോയ പഴയകാല ഭക്ഷണക്രമങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് ഫുഡ് എക്സിബിഷൻ, ആയുർവേദ ഡോക്ടർ സിജോ നയിച്ച ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷറഫുന്നിസ അധ്യക്ഷത വഹിച്ചു.

സ്വാസ്ഥ്യം 2026