2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
സി ഡി എസ് ഉപസമിതികൾക്ക് പരിശീലനം നടത്തി.

September 10, 2026


എടവക, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് കൾക്ക് കീഴിലുള്ള വിവിധ ഉപസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി എടവക പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്നു. പരിപാടി എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു ,
സിഡിഎസ് ചെയർപേഴ്സൺ കെ ഷറഫുന്നിസ അധ്യക്ഷത വഹിച്ചു ,മെമ്പർ സെക്രട്ടറി ഇൻ ചാർജ് ബൈജു ബാബു,കുടുംബശ്രീ മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ മൃദുല കെ ആർ 
ജംഷീല ടി എസ് 
സഫ്വാനത്ത് എ 
സൂര്യ   എന്നിവർ ക്ലാസുകൾ എടുത്തു.  വൈസ് ചെയർപേഴ്സൺ സജ്ന നന്ദി പറഞ്ഞു. കുടുംബശ്രീ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കുക  എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഉപസമിതികൾക്ക്‌ റിഥം 2026 എന്ന പേരിൽ വയനാട് കുടുംബശ്രീ മിഷൻ ട്രെയിനിങ്  സംഘടിപ്പിച്ചത്.

Training Programme for Kudumbashree Sub-Committee Members Held at Edavaka