2025 ഡീലിമിറ്റേഷൻ-വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 19 വാർഡിൽ നിന്നു 21 വാർഡുകളിലേക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു.
കാലവർഷക്കെടുതി ബാധിത പ്രദേശങ്ങളിൽ ഗ്രാമ യാത്ര

September 10, 2026

കാലവർഷക്കെടുതി ബാധിത പ്രദേശങ്ങളിൽ ഗ്രാമ യാത്ര സംഘടിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത്

എടവക: കാലവർഷക്കെടുതി ഏറ്റവും ബാധിക്കുന്ന എടവക പഞ്ചായത്തിലെ ദുരന്ത സാധ്യത പ്രദേശങ്ങളിലൂടെ ജൂൺ 24 ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഗ്രാമ യാത്ര നടത്തും.

ജൂൺ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് ഒറപ്പ് പുഴയോരത്ത് നിന്നും തുടങ്ങുന്ന യാത്ര ആഗ്രഹാരം, കാക്കഞ്ചേരി, കമ്മന, ചെറുവയൽ കരിന്തിരിക്കടവ്, പായോട് പാണ്ടിക്കടവ് എന്നിവിടങ്ങൾ സന്ദർശിച്ച് ചാമാടി പൊയിലിൽ സമാപിക്കും.

ഓരോ സ്ഥലങ്ങളിലേയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ RRT ടീമിനെ സജ്ജമാക്കും.

മുൻകാലത്ത് വല്ല പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നികത്തി കൊണ്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ദുരന്ത നിവാരണ മാന്വൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഓരോ സ്ഥലത്തെയും പ്രദേശവാസികളും പഞ്ചായത്തിന്റെ വിവിധ സമിതികളിൽ പെട്ടവരും രാഷ്ട്രീയ, സന്നദ്ധ, കലാ, സാംസ്കാരിക പ്രവർത്തകരുടേയും സാന്നിധ്യം അതാത് സ്ഥലങ്ങളിൽ ഉണ്ടാവണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

കാലവർഷക്കെടുതി ബാധിത പ്രദേശങ്ങളിൽ ഗ്രാമ യാത്ര