പെൻഷൻ ഡാറ്റാ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഏറ്റവും പുതിയ ആധാറിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, പുതിയ വാർഡ് നമ്പർ, സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്
പ്രത്യേക ഗ്രാമസഭ നോട്ടീസ്

പ്രത്യേക ഗ്രാമസഭ നോട്ടീസ്

വിഷയം: PMAY, ആവാസ് പ്ലസ് പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റ് അന്തിമമാക്കുന്നതിന് ഗ്രാമസഭ വിളിച്ചുചേർക്കുന്നത് സംബന്ധിച്ച്.

സൂചന: പ്രൊജക്ട് ഡയറക്ടർ, പി.എ.യു. വയനാടിന്റെ 29/06/2026 ലെ കത്ത്.

ഏവർക്കും നമസ്കാരം,

PMAY, ആവാസ് പ്ലസ് 2024 സർവ്വേയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പെർമനന്റ് വെയിറ്റിംഗ് ലിസ്റ്റ് അന്തിമമാക്കുന്നതിന് എടവക ഗ്രാമപഞ്ചായത്തിൽ ഒരു പ്രത്യേക ഗ്രാമസഭ താഴെ പറയുന്ന സമയത്തും സ്ഥലത്തും വെച്ച് ചേരുന്നതാണ്.

യോഗ വിവരങ്ങൾ

📅 തീയതി: 07/07/2026 (ചൊവ്വാഴ്ച)

⏰ സമയം: രാവിലെ 11:00 മണിക്ക്

📍 സ്ഥലം: എടവക ഗ്രാമപഞ്ചായത്ത് ഹാൾ

ഗ്രാമസഭയിലെ പ്രധാന അജണ്ടകൾ

  • അർഹതാ മാനദണ്ഡങ്ങൾ വിശദീകരിക്കൽ.
  • ഉൾപ്പെടുത്തൽ, ഒഴിവാക്കൽ എന്നിവയ്ക്കുള്ള മുൻഗണനാ മാനദണ്ഡങ്ങൾ വിശദീകരിക്കൽ.
  • ഗ്രാമസഭ ശുപാർശയുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉൾപ്പെടുത്തി ആവാസ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ.

പങ്കാളിത്തം ഉറപ്പാക്കേണ്ടവർ

  • ജനപ്രതിനിധികൾ
  • എസ്.സി / എസ്.ടി പ്രെമോട്ടർമാർ
  • സി.ഡി.എസ് അംഗങ്ങൾ
  • എ.ഡി.എസ് ഭാരവാഹികൾ
  • നിർവ്വഹണ ഉദ്യോഗസ്ഥർ
  • ആസൂത്രണ സമിതി അംഗങ്ങൾ
  • ദാരിദ്ര്യ ലഘുകരണ പട്ടിക ജാതി, പട്ടിക വർഗ്ഗ വർക്കിങ് ഗ്രൂപ്പ് ഭാരവാഹികൾ

പ്രത്യേക ശ്രദ്ധയ്ക്ക്

ഗ്രാമസഭ സമയത്ത് മീറ്റിംഗിന്റെ മൊത്തത്തിലുള്ള കാഴ്‌ച വ്യക്തമാക്കുന്നതും സമയ വിവരങ്ങൾ ഉൾപ്പെട്ടതുമായ ജിയോടാഗ് ചെയ്ത ഫോട്ടോ എടുക്കേണ്ടതും ഈ ഫോട്ടോ ആവാസ് പ്ലസ് ആപ്പ് വഴി അപ്ലോഡ് ചെയ്യേണ്ടതുമാണ്. അതിനാൽ എല്ലാവരും കൃത്യസമയത്ത് തന്നെ ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നോട്ടീസ്