എടവക: എടവക ഗ്രാമപഞ്ചായത്തും കൃഷിഭവനും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതിസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ചടങ്ങിലൂടെ ഉയർത്തിക്കാട്ടി.
തുടര്‍ന്ന് വാളേരി പ്രിയദർശിനി എസ്റ്റേറ്റ്, കമ്മന കുരിശിങ്കലിലെ നാഗത്താന്‍ കാവ് എന്നിവിടങ്ങളിലായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
"പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. വരുംതലമുറയ്ക്ക് സുരക്ഷിതമായ പ്രകൃതി പൈതൃകം കൈമാറാൻ എല്ലാവരും കൈകോർക്കണം."






