വാർത്തകള്‍
പരിസ്ഥിതി ദിനം 2026
എടവക പഞ്ചായത്തിലെ അംഗൻവാടികൾക്ക് ആര്യവേപ്പും കറിവേപ്പും തൈകൾ വിതരണം ചെയ്തു
തൈകൾ വിതരണം ചെയ്തു
പള്ളിക്കല്‍: എടവക ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS), സോഷ്യൽ ഫോറസ്ട്രി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കും ആര്യവേപ്പ്, കറിവേപ്പ് തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി സംരക്ഷണം, ഔഷധസസ്യങ്ങളുടെ പ്രചാരണം, ഹരിതാഭമായ അംഗൻവാടി പരിസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈ വിതരണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജ സുധാകരൻ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, സോഷ്യൽ ഫോറസ്ട്രി പ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഓരോ അംഗൻവാടിയിലും തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചടങ്ങിൽ നൽകി.ഹരിത കേരളം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: എടവക
മഴക്കാലപൂർവ്വ ശുചീകരണം-ശുചിത്വം
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് എടവക ഗ്രാമപഞ്ചായത്തിൽ തുടക്കം
പള്ളിക്കല്‍: എടവക ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജാ സുധാകരൻ കല്ലോടി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് വൈസ് പ്രസിഡന്റ്,സ്ഥിരം സമിതി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, വ്യാപാരികൾ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ പ്രദേശങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
റോഡരികുകൾ, ഓടകൾ, പൊതുസ്ഥലങ്ങൾ, മാലിന്യം കെട്ടിക്കിടന്ന പ്രദേശങ്ങൾ എന്നിവ ശുചീകരിക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മഴക്കാലത്ത് പകർച്ചവ്യാധികൾ ഒഴിവാക്കുന്നതിനും ശുചിത്വപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ജനങ്ങൾ പരിസര ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
ഹരിതകർമ്മസേന
എടവക ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയ്ക്ക് 2025-26 വർഷത്തേക്ക് 15000 രൂപ വാർഷിക ബോണസ് അനുവദിച്ചു
പ്രധാന വിവരങ്ങൾ: കുറഞ്ഞ ബോണസ് 12,000 രൂപയും പരമാവധി ബോണസ് 15,000 രൂപയുമാണ് കൺസോർഷ്യം ഫണ്ടിൽ നിന്നും അനുവദിച്ചത്.
പള്ളിക്കല്‍: എടവക ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾക്ക് കൺസോർഷ്യം ഫണ്ടിൽ നിന്ന് 2025-26 വർഷത്തേക്കുള്ള ബോണസ് അനുവദിച്ചു. സ്വരാജ് ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ബോണസ് പ്രഖ്യാപനം നടത്തി.
കൺസോർഷ്യം പ്രസിഡണ്ട് രമ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഹരിതകർമ്മസേന കുടുംബസംഗമം വിപുലമായ രീതിയിൽ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുസ്തഫ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി അസീസ്.എ.കെ, വി.ഇ.ഓ ഷൈജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ മനീഷ്, റംല. പി, കൂടാതെ മറ്റ് ഭരണസമിതി അംഗങ്ങളും പങ്കെടുത്ത് സംസാരിച്ചു.